നഷ്ടപരിഹാരം കിട്ടുമെങ്കിൽ മയ്യിത്ത് നാട്ടിലേക്കയച്ചോളൂ, അല്ലെങ്കിൽ അവിടെ തന്നെ ഖബറടക്കിയാൽ മതി; ഗൾഫിൽ മരിച്ച മലയാളിയുടെ ബന്ധുക്കളുടെ നിലപാട് – അശ്റഫ് താമരശ്ശേരി
കഴിഞ്ഞ ദിവസം ജോലി ആവശ്യാർത്ഥം നാട്ടിൽ നിന്ന് പുറപ്പെട്ട മലായളി യുഎഇ വിമാനത്താവളത്തിൽ മരിച്ച സംഭവം എല്ലാവരും വാർത്തകളിലൂടെ അറിഞ്ഞതാണ്. മരിച്ച വ്യക്ത്യയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ വരുന്ന ചെലവുകളെ കുറിച്ചറിഞ്ഞപ്പോൾ ബന്ധുക്കൾ കയ്യൊഴിഞ്ഞു. ഗൾഫിൽ തന്നെ മറവ് ചെയ്യാനായിരുന്നു ബന്ധുക്കളുടെ നിർദേശം. അതനുസരിച്ച് ഗൾഫിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി.
എന്നാൽ ഇതിനിടെ മരിച്ചത് വിമാനത്തിൽ വെച്ചാണെന്ന് ആരോ പറഞ്ഞ് തെറ്റിദ്ധരിച്ച കുടുംബം പിന്നീട് നിലപാട് മാറ്റി. മൃതദേഹം നാട്ടിലേക്കയക്കാനായിരുന്നു ആവശ്യം. ഇതേ നിലപാടുമായി ഒന്നിലധികം അവകാശികൾ ബന്ധപ്പെട്ടതായി അഷ്റഫ് ഫേസ് ബുക്കിൽ പങ്കുവെച്ചു. വിമാനത്തിൽ വെച്ച് മരിച്ചാൽ വൻ തുക നഷ്ടപരിഹാരം ലഭിക്കുമെന്ന ധാരണയിലാണ് കുടുംബം നിലപാട് മാറ്റിയതെന്നും അശ്റഫ് താമരശ്ശേരി പങ്കുവെക്കുന്നു.
അശ്റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം:
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273