മക്കയിൽ കഅബയെ ത്വാവാഫ് ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ഉംറ കർമ്മത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കഅബക്ക് ചുറ്റും ത്വാവാഫ് ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞ് വീണത്. 27 കാരനായ സനൂസി അബ്കര്‍ ആണ് കഅബയുടെ മുറ്റത്ത് വെച്ച് ത്വാവാഫിനിടെ മരിച്ചത്. ഖുർആൻ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം മാതാവിനും സഹോദരനുമൊത്ത് ഉംറ ചെയ്യാനെത്തിയതായിരുന്നു ഇദ്ദേഹം.

മാതാവിനും സഹോദരനുമൊപ്പം ഉംറ ചെയ്യാനായി ഹറമിലെത്തി. ത്വാവാഫ് കർമം ആരഭിച്ച ഉടൻ തലകറക്കം അനുഭവപ്പെട്ടു. സഹോദരനോടും മാതാവിനോടും ത്വവാഫ് കര്‍മം തുടരാൻ ആവശ്യപ്പെട്ട സനൂസി താന്‍ അല്‍പ സമയത്തെ വിശ്രമത്തിന് ശേഷം ത്വവാഫ് പൂർത്തിയാക്കാം എന്നും അവരെ അറിയിച്ചു.

എന്നാൽ അധികം വൈകാതെ മതാഫില്‍ (കഅബയുടെ മുറ്റം) ഒരാള്‍ക്കു ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാന്‍ ശ്രമിക്കുന്നതും സഹോദരന്റെയും മാതാവിന്റെയും ശ്രദ്ധയില്‍ പെട്ടു. അവര്‍ ഉടൻ തന്നെ അടുത്തു ചെന്നു നോക്കിയപ്പോള്‍ അത് തന്റെ സഹോദരന്‍ സനൂസിയായിരുന്നെന്നും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും സഹോദരനായ സ്വാലിഹ് അബ്കര്‍ പറഞ്ഞു.

പന്ത്രണ്ടാം വയസില്‍ ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയിരുന്നു സനൂസി. തുടർന്ന് മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്ത് കോഴ്‌സില്‍ ബിരുദം നേടി. ശേഷം ഖുര്‍ആന്‍ പഠിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ (ഖൈറുകും) ഖുര്‍ആന്‍ അധ്യാപകനായി നിയമിതനായെന്നും സ്വാലിഹ് അബ്കര്‍ പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!