ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും വഴി മാറി കൊടുത്തില്ലെങ്കിൽ 2000 റിയാൽ വരെ പിഴ; നിയമലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കും

ആംബുലൻസുകൾക്ക് മാർഗ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ മേൽ നിയമലംഘനം ഓട്ടോമാറ്റിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനം നിലവിൽ വന്നു. ട്രാഫിക് വിഭാഗവുമായി സഹകരിച്ച് സൌദി റെഡ് ക്രസൻ്റ് അതോറിറ്റിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

ആംബുലൻസുകൾക്ക് വഴി മാറി നൽകിയില്ലെങ്കിൽ, അത്തരം നിയമലംഘനങ്ങൾ സ്വമേധയാ നിരീക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.

ആംബുലൻസുകൾ ഉൾപ്പെടെയുളള എമർജൻസി വാഹനങ്ങൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.

ആംബുലൻസുകൾക്ക് വഴി മാറി കൊടുക്കാത്തതിന് പുറമെ, ആംബുലൻസുകളുടെ പിറകെ വാഹനമോടിക്കുന്നതും നിയമലംഘനമാണ്. ഇതും പുതിയ സംവിധാനം രേഖപ്പെടുത്തും. കഴിഞ്ഞ മാസം നടത്തിയ “Make the way” എന്ന പേരിൽ നടത്തിയ കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തിൻ്റെ പ്രവർത്തനം പ്രഖ്യാപിച്ചത്.

ജീവൻ രക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, കൂടുതൽ ഡ്രൈവർമാരെ റോഡ് സുരക്ഷ ചട്ടങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!