സുബഹിക്കും ഇശാക്കും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഇടവേള കുറക്കാൻ നിർദേശം

സൌദിയിൽ റമദാൻ മാസത്തിൽ നമസ്കാര സമയം ക്രമീകരിക്കാൻ ഇസ്ലാമിക കാര്യ  മന്ത്രി നിർദേശം നൽകി. സുബഹി, ഇശാ നമസ്കാരങ്ങളുടെ ബാങ്കിനും ഇഖാമത്തിനും ഇടക്കുള്ള ഇടവേള 10 മിനുട്ടാക്കി കുറക്കാനാണ് നിർദേശം. അതായത് ഇശാ, സുബഹി എന്നിവക്കുളള ബാങ്ക് വിളിച്ച് പരമാവധി 10 മിനുട്ടിനുള്ളിൽ  നമസ്കാരം ആരംഭിക്കേണ്ടതാണ്. വിശ്വാസികളുടെ സൌകര്യം കണക്കിലെടുത്താണ് പുതിയ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി.

സൌദിയിലുടനീളമുള്ള 1,60,000 ത്തിലധികം ഇമാമുമാരെയും മുഅദ്ധിൻ മാരേയും ഉൾപ്പെടുത്തി റമദാൻ മാസത്തിലേക്കുള്ള പ്രത്യേക പദ്ധതിയുടെ പരിശീലനം പൂർത്തിയാക്കിയിരുന്നു.

ബാഹ്യ ഉച്ചഭാഷിണികളുടെ (പുറത്തേക്കുള്ള സ്പീക്കർ) ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നും, നാലിൽ കൂടുതൽ ലൌഡ്സ്പീക്കറുകൾ ഉണ്ടെങ്കിൽ അഴിച്ച് മാറ്റണമെന്നും നേരത്തെ തന്നെ ഇമാമുമാർക്ക് നിർദേശം നൽകിയിരുന്നു.  കൂടാതെ ബാങ്കിനും ഇഖാമത്തിനും മാത്രമായി ബാഹ്യ ലൗഡ്‌സ്‌പീക്കറുകൾ പരിമിതപ്പെടുത്തണമെന്നും അവയുടെ ശബ്ദം മൂന്നിലൊന്നായി കുറക്കണമെന്നും  നിർദേശം നൽകിയിരുന്നു.

പള്ളികളോട് ചേർന്നുള്ള വീടുകളിലെ രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും പ്രയാസമുണ്ടാവാതിരിക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രാലയം നിരീക്ഷിച്ചു.

പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, പ്രാർത്ഥനാ സമയത്ത് ഇമാമിന്റെയും ആരാധനകളുടെയും ഫോട്ടോ എടുക്കാൻ ഉപയോഗിക്കരുതെന്നും പ്രാർത്ഥനകൾ കൈമാറരുതെന്നും നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.

റമദാനിൽ ഇഫ്താർ, പ്രഭാത ഭക്ഷണ പദ്ധതികൾക്കും മറ്റുമായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. നോമ്പ് തുറ പള്ളികളിൽ അതിനായി തയ്യാറാക്കിയ സ്ഥലങ്ങളിലും ഇമാമിൻ്റേയും മുഅദ്ദിൻ്റേയും ഉത്തരവാദിതത്തിലായിരിക്കണമെന്നും നിർദേശമുണ്ട്.

തറാവീഹ് നമസ്കാരത്തിൻ്റെ സമയം പാലിക്കൽ, റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ തഹജ്ജുദ് നമസ്കാരങ്ങൾ, പ്രഭാത നമസ്കാരങ്ങൾ എന്നിവടെ സമയനിഷ്ഠ, ബാങ്ക് വിളിയുടെ സമയനിഷ്ഠ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ടായിരുന്നു.

ഇമാമുമാരുടെയും മുഅസ്സിൻമാരുടെയും ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അനുഗൃഹീതമായ റമദാൻ മാസത്തിൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വിട്ട് നിൽക്കരുതെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ബാങ്കിനും ഇഖാമത്തിനും ഇടയിലുളള സമയം പത്ത് മിനുട്ടാക്കി കുറക്കുവാനുള്ള നിർദേശം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!