റോഡ് അടയാളങ്ങളിലെ വിവിധ കളറുകൾ അർത്ഥമാക്കുന്നത് എന്ത്? പബ്ലിക് അതോറ്റി വിശദീകരിക്കുന്നു
സൌദിയിലെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളിലെ വിവിധ കളറുകൾ എന്താണ് അർഥമാക്കുന്നതെന്ന് സൌദി പബ്ലിക് അതോറ്റി വിശദീകരിച്ചു. വാഹനമോടിക്കുന്നവരും അല്ലാത്തവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്.
പച്ച നിറം നഗര പരിധിക്കുള്ളിലെ റോഡുകളെയും, നീല നിറം നഗര പരിധിക്ക് പുറത്തുള്ള റോഡുകളെയുമാണ് സൂചിപ്പിക്കുന്നത്. കൂടാതെ ബോർഡുകളിൽ കാണുന്ന വെള്ള നിറം സർവകലാശാലകൾ, പ്രധാന സമുച്ചയങ്ങൾ പോലുള്ള നഗരത്തിലെ പ്രധാന ലാൻഡ് മാർക്കുകളേയും സൂചിപ്പിക്കുന്നു. തവിട്ട് നിറത്തിലുള്ള ബോർഡുകൾ വിനോദസഞ്ചാര, പൈതൃക കേന്ദ്രങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വർക്ക് ഏരിയകൾക്കും മുന്നറിയിപ്പ് അടയാളങ്ങൾക്കും മഞ്ഞ നിറമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ എക്സിറ്റ് റോഡുകൾ കാണിക്കാനും മഞ്ഞ നിറം ഉപയോഗിക്കാറുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273