കുളിക്കുന്നതിനിടെ യുവാവ് കനാലിൽ മുങ്ങി മരിച്ചു; ദുരന്തം നാളെ വിവാഹം നടക്കാനിരിക്കെ

കണ്ടശാംകടവ് (തൃശൂർ): കനോലി കനാലിലെ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുങ്ങി അവശനിലയിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിൻ (അപ്പു–26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

നാളെ (ബുധനാഴ്ച) നിധിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. കൂട്ടുകാരനെ കാണാനാണു നിധിൻ കണ്ടശാംകടവിലെത്തിയത്. നിധിൻ മുങ്ങിപ്പോകുന്നത് രണ്ട് ഒപ്പമുള്ളവർ രക്ഷപ്പെടുത്തി ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!