വിസിറ്റ് വിസ പുതുക്കി വരുന്നതിനിടെ അപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് ഖബറടക്കും
സൌദിയിൽ ഇന്നലെ വാഹനപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിലമ്പൂർ ചുങ്കത്തറ അണ്ടിക്കുന്ന് തെക്കേവീട്ടിൽ മുഹമ്മദ് സഹലിന്റെ ഭാര്യ വണ്ടൂർ അയനിക്കോട് സ്വദേശിനി പയ്യാശേരി തണ്ടുപാറക്കൽ ഫസ്ന ഷെറിൻ( 23) ആണ് മരിച്ചത്.
ജോർദാനിൽ നിന്നും വിസിറ്റ് വിസ പുതുക്കി ജിസാനിലേക്ക് മടങ്ങി പോകുന്നതിനിടെ അൽ ലൈത്തിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്. ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം അൽ ലൈത്ത് ജാമിഅ മസ്ജിദിൽ വെച്ചാണ് മയ്യിത്ത് നമസ്കാരം.
അപകട സമയത്ത് യുവതിയുടെ രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിന് കാര്യമായ പരിക്കില്ല.
അപകട സമയത്ത് ഭർത്താവ് കൂടെ ഉണ്ടായിരുന്നില്ല. ബന്ധുക്കളോടൊപ്പം യുവതിയും കുഞ്ഞും മാത്രമായിരുന്നു ജോർദാനിലേക്ക് പോയത്. പിന്നീട് മരണ വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് ജിസാനിൽ നിന്നും അൽ ലൈത്തിൽ എത്തുകയായിരുന്നു.
അപകടത്തിൽ മറ്റ് എട്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.
മരിച്ച യുവതിയെ കൂടാതെ 4 സ്ത്രീകളും, രണ്ട് പുരുഷന്മാരും, മൂന്ന് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടവിവരം അറിഞ്ഞത് മുതല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അല്‍ ലൈത്ത് കെ.എം.സി.സി ട്രഷറര്‍ ശിഹാബ് പാറക്കടവ് മുന്നിയൂര്‍, കെ.എം.സി.സി പ്രസിഡന്റ് തിരൂര്‍ പൊന്മുണ്ടം, സയ്യിദ് സക്കീര്‍ തങ്ങള്‍, ജിദ്ദാ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് നേതാവ് സുബൈര്‍ വട്ടോളി, ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, ജിദ്ദയില്‍നിന്നും അല്‍ലൈത്തില്‍ എത്തിയ ചുങ്കത്തറ പ്രവാസി ഫോറം ഭാരവാഹികളായ റിയാസ് പള്ളിക്കല്‍, ഗഫൂര്‍ ആലുങ്ങത്, ഉമ്മര്‍, ജാബിര്‍ ചെങ്കരത, ബഷീര്‍ പുതുകൊള്ളി തുടങ്ങിയവര്‍ക്ക് ബന്ധുക്കള്‍ നന്ദി രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273