സൗദിയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ പ്രതിസന്ധി രൂക്ഷം; മലയാളികളുൾപ്പെടെ നിരവധി പേർ ആശങ്കയിൽ
സൌദിയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ വീണ്ടും പ്രതിസന്ധി. മുംബെയിലെ സൌദി കോണ്സുലേറ്റിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിച്ചവരാണ് പ്രതിസന്ധിയിലായത്. കോണ്സുലേറ്റിൽ ദിനം പ്രതി സ്റ്റാമ്പ് ചെയ്യുന്ന പാസ്പോർട്ടുകളുടെ എണ്ണം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം.
ഇത് വരെ ഓരോ ഏജൻ്റിൽ നിന്നും ആഴ്ചയിൽ രണ്ട് തവണയായി 70 പാസ്പോർട്ടുകൾ വീതമായിരുന്നു സ്റ്റാമ്പിംഗിനായി സ്വീകരിച്ചിരുന്നത്. എന്നാൽ നാളെ (മാർച്ച് 20) മുതൽ ഇത് 45 ആയി കുറച്ചതായി വിവിധ ട്രാവൽ ഏജൻ്റുമാർ അറിയിച്ചു. ഇത് മൂലം സന്ദർശന വിസയിലും മറ്റും സൌദിലേക്ക് വരാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് വൻ തിരിച്ചടിയാകും. എന്നാൽ ഡൽഹി എംബസിയിൽ മാറ്റങ്ങളൊന്നുമില്ലാതെ പതിവ് പോലെ പാസ്പോർട്ടുകൾ സ്വീകരിക്കുന്നുണ്ട്.
സൌദിയിലേക്ക് വിസിറ്റ് വിസയിൽ വരാൻ തയ്യാറായിരിക്കുന്ന കുടുംബങ്ങൾക്കും, റമദാനിൽ ഉംറക്ക് വരാനായി കാത്തിരിക്കുന്നവർക്കും ഇത് കനത്ത തിരിച്ചടിയാകും. വിസചട്ടങ്ങൾ ഉദാരമാക്കിയതിലൂടെ അകന്ന പ്രവാസികളുടെ അകന്ന കുടുംബങ്ങൾക്ക് പോലും വിസിറ്റ് വിസ അനുവദിക്കാൻ തുടങ്ങിയതും മൂലം നിരവധി പേർ വിസ സ്റ്റാംമ്പ് ചെയ്യാനായി നൽകിയിരുന്നു. ടിക്കറ്റ് നിരക്കിലെ വർധന ഒഴിവാക്കാനായി പലരും ഇതിനോടകം ടിക്കറ്റും എടുത്തിട്ടുണ്ട്. എന്നാൽ വിസ സ്റ്റാമ്പ് ചെയ്യാൻ വൈകുന്നതോടെ പലർക്കും ടിക്കറ്റ് തുക നഷ്ടമാകാനിടയുണ്ട്. മുൻപത്തെ അപേക്ഷിച്ച് ഇപ്പോൾ വിസ ലഭിക്കുന്നതിലും കാല താമസം നേരിടുന്നതായി നിരവധി പ്രവാസികൾ അറിയിച്ചു.
ട്രാവൽ ഏജൻസികൾ സമർപ്പിക്കുന്ന പാസ്‌പോർട്ടുകളിൽ ഭൂരിഭാഗവും സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾ ഭാഗിഗമായി പൂർത്തിയാക്കി തുടർ നടപടികൾക്ക് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സമർപ്പിക്കാനാണ് കോണ്സുലേറ്റിൽ നിന്നും ആവശ്യപ്പെടുന്നത്. ചില പാസ്പോർട്ടുകളിൽ വിസ നടപടികൾ പൂർത്തിയായലും വിസ പ്രിൻ്റ് ചെയ്യാൻ കഴിയുന്നില്ലന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. എന്നാൽ ഇപ്പോഴുള്ള പ്രതിസന്ധി സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നും, രണ്ടാഴ്ചക്കുള്ളിൽ വിസ നടപടികൾ പൂർത്തിയാക്കാനാകുമെന്നുമാണ് കോണ്സുലേറ്റിൽ നിന്ന് അറിയിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273