സൗദിയിൽ വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്ന് ഗോളശാസ്ത്ര വിഭാഗം
സൌദിയിലെ ഈ വർഷത്തെ റമദാൻ വ്രതാരംഭം വ്യാഴാഴചയാകാനാണ് സാധ്യതയെന്ന് ഗോളശാസ്ത്ര വിഭാഗം വ്യക്തമാക്കി. പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ സൂപ്പർവൈസർ ഡോ. അലി അൽ-ശുക്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം അനുഗ്രഹീതമായ റമദാൻ മാസത്തിലെ ചന്ദ്രക്കല കാണാനുള്ള സാധ്യതയെക്കുറിച്ചുള്ള സൈദ്ധാന്തികവും ഗണിതപരവുമായ ഗവേഷണങ്ങളിലൂടെ വ്യക്തമാകുന്നത് മാർച്ച് 23ന് വ്യാഴാഴ്ച റമദാനിലെ ആദ്യ ദിവസമാകുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ശഅബാൻ 29ന് സൂര്യാസ്ഥമനത്തിന് ശേഷം ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നിർദേശിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്‌ച രാത്രി 8:30 നാണ് ചന്ദ്രനുദിക്കുകയെന്നും, സൂര്യാസ്തമയത്തിന് ഏകദേശം 9 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും, ഇക്കാരണത്താൽ തന്നെ അന്ന് ചന്ദ്രപിറവി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മക്കയിൽ മഴ മേഘങ്ങളുടെ തടസ്സങ്ങളില്ലെങ്കിൽ ബുധനാഴ്ച സൂര്യാസ്ഥമനത്തിന് ശേഷവും നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ റമദാൻ മാസപ്പിറവി കാണാനാകും. ബുധനാഴ്ച 51 മിനുട്ട് വരെ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായോഗിക വശം, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ, സൈദ്ധാന്തിക പ്രതീക്ഷകൾ, ദൃശ്യ ദർശനത്തിന്റെ സാധ്യത എന്നിവ അനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി ദർശനം നഗ്ന നേത്രങ്ങൾ കൊണ്ട് സാധ്യമാകുമെന്ന് അൽ-ശുക്രി സൂചിപ്പിച്ചു. അങ്ങിനെയാണെങ്കിൽ മാർച്ച് 23ന് വ്യാഴാഴ്ചയായിരിക്കും അനുഗ്രഹിത റമദാൻ മാസത്തിന്റെ ആരംഭമെന്നും ശുക്രി പറഞ്ഞു.
എന്നാൽ ഇതെല്ലാം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ള തന്റെ പ്രതീക്ഷകളാണെന്നും, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കി മാത്രമാണ് റമദാൻ മാസത്തിൻ്റെ ആരംഭം നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി സൌദിയിൽ റമദാൻ, പെരുന്നാൾ മാസപ്പിറവി ഉറപ്പിക്കിക്കുന്നതിനനുസൃതമായാണ് ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി അറിയിപ്പുകൾ വരാറുള്ളത്. ഇതനുസരിച്ച് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യഴാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273