ഒന്നര മാസം മുമ്പ് കാണാതായ മലയാളി പ്രവാസി ടാക്സി‌ ഡ്രൈവറെ കണ്ടെത്തി

ഒന്നര മാസം മുൻപു ദുബായിൽ കാണാതായ ടാക്സി ഡ്രൈവർ കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയയെ (41) ബർദുബായിൽ കണ്ടെത്തി. വാർത്ത അറിഞ്ഞ മലയാളികൾ അജേഷിനെ തിരിച്ചറി​ഞ്ഞ് ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സിമിൽ എത്തി നിയമനടപടി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ അജേഷിനെ നാട്ടിൽ എത്തിച്ചു.

ദുബായ് ട്രാൻസ്പോർട്ട് കോർപറേഷനു കീഴിൽ ഡ്രൈവറായിരുന്നു അജേഷ്. നാട്ടിൽ പോകാൻ ലീവെടുത്തിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയുള്ളതിനാൽ പോയില്ല. കുറച്ചുനാൾ സിമിലിനൊപ്പം കഴിഞ്ഞശേഷം റാസൽഖൈമയിലെ സുഹൃത്തിന്റെ അടുത്തേക്കാണെന്ന് പറഞ്ഞ് പോയി. ഇതിനു ശേഷമാണ് കാണാതായത്.

ഫോണും പ്രവർത്തന രഹിതമായി. ഇതേത്തുടർന്നാണു സിമിൽ മാധ്യമങ്ങളുടെ സഹായം തേടിയതും പത്രവാർത്ത കണ്ട വായനക്കാരൻ അജേഷിനെ തിരിച്ചറിഞ്ഞതും. സാമ്പത്തിക ബാധ്യതയാണ് അകന്നുനിൽക്കാൻ കാരണമെന്നും ഇനി കുടുംബത്തോടൊപ്പം നാട്ടിൽ ജോലിയെടുത്ത് ജീവിക്കുമെന്നും അജേഷ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!