സൗദിയിൽ നേരത്തെ ഹജ്ജ് ചെയ്തവർക്കും ഇത്തവണ ഹജ്ജിന് അപേക്ഷിക്കാം. വിശദാംശങ്ങൾ
സൌദിയിൽ ആഭ്യന്തര തീർത്ഥാടകർക്കും പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ് നിർവഹിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി റമദാൻ 10 ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഇതുവരെ ഒരു തവണ പോലും ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കാത്ത ആഭ്യന്തര തീർഥാടകർക്ക് ഇത്തവണത്തെ ഹജ്ജിന് റമദാൻ 10 വരെ അപേക്ഷിക്കാം.
നേരത്തെ ഹജ്ജ് ചെയ്തവർക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം റമദാൻ 11 മുതൽ ആരംഭിക്കും. 5 വർഷമോ അതിൽ കൂടുതലോ വർഷങ്ങൾക്ക് മുമ്പ് ഹജ്ജ് ചെയ്തവർക്ക് റമദാൻ 11 മുതൽ അപേക്ഷിക്കാം. ഇത്തരക്കാർക്ക് അനുവദിച്ചിട്ടുള്ള സ്ലോട്ടുകൾ പൂർത്തിയാകുന്നത് വരെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. പൌരന്മാർക്കും പ്രവാസികൾക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്.
ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് വെബ്‌സൈറ്റ് വഴിയും: https://localhaj.haj.gov.sa/ — അല്ലെങ്കിൽ നുസുക് ആപ്പ് വഴിയും തീർഥാടകർക്ക് ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273