ബ്യൂട്ടി പാർലറിൻ്റെയും തിരുമ്മൽ കേന്ദ്രത്തിൻ്റെയും മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; നിരവധി യുവതീ യുവാക്കൾ പിടിയിയാലി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്യൂട്ടി പാർലറിൻ്റെയും തിരുമ്മൽ കേന്ദ്രത്തിൻ്റെയും മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് നഗരത്തിലെ ആയുർവേദ തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യത്തിലേർപെട്ടതിന് 4 പേരെയാണ് പൊലീസ് പിടികൂടിയത്. മേഖലാ ശാസ്ത്ര കേന്ദ്രത്തിനടുത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സ്പായിൽ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ പിടിയിലായത്.

കേന്ദ്രം നടത്തിപ്പുകാരനായ പെരിന്തൽമണ്ണ പുത്തൻപീടിക സ്വദേശി മുഹമ്മദ് സ്വാലിഹ് (43), വാഴക്കാട് സ്വദേശി ഈദ് മുഹമ്മദ് (31), ചെലവൂർ സ്വദേശി അജീഷ് (32), മേട്ടുപാളയം സ്വദേശിനി റാഫിയ (28) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റൊരു കേന്ദ്രത്തിൽ നിന്ന് 5 പേർ കൂടി പിടിയിലായതായറിയുന്നു. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി റെയ്ഡ് നടന്നത്.

കഴിഞ്ഞ ദിവസം തൊടുപുഴയിലും ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന മസാജിങ് സെന്ററിൽ പോലീസ് പരിശോധന നടത്തി. മസാജിനെത്തിയ യുവാക്കളും ജോലിക്കാരായ യുവതികളും ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. ഉടമയ്ക്കെതിരേ കേസെടുത്തു. ഇയാളെ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ തീരുമാനം.

തൊടുപുഴ നഗരത്തിൽ പുതിയ കെ.എസ്.ആർ.ടി.സി.ടെർമിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവന്ന ലാവ ബ്യൂട്ടി പാർലറിലാണ് ഡിവൈ.എസ്.പി. എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിന്റെ മറവിലാണ് അനധികൃതമായി മസാജിങ് സെന്റർ നടത്തി വന്നത്. കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷാണ് ഉടമ. ഉടമയുടെ അറിവോടെ മസാജിങ്ങും അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നടന്നുവരികയായിരുന്നുവെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

മസാജിങ് കേന്ദ്രത്തിലെ ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശികളായ യുവതികൾ, ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശിയായ യുവാവ്, മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവിടെ കൂടുതൽ യുവതികൾ ജോലി ചെയ്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്ഥാപനത്തിൽനിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു.

മസാജിങ്ങിനായി മൂന്ന് മുറികളാണ് തയ്യാറാക്കിയിരുന്നത്. ആറുമാസത്തിലേറെയായി തൊടുപുഴയിൽ പ്രവർത്തിച്ചുവരികയാണ് ലാവാ ബ്യൂട്ടിപാർലർ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ഡിവൈ.എസ്‍.പി.യോടൊപ്പം സ്‍ക്വാഡ് അംഗങ്ങളായ എസ്‍.ഐ. ഷംസുദ്ദീൻ, എ.എസ്.ഐ. ഉണ്ണികൃഷ്‍‍ണൻ, സി.പി.ഒ.മാരായ ജയ്‍മോൻ, ഹരീഷ്, തൊടുപുഴ എസ്.ഐ. തോമസ്, സി.പി.ഒ. മനു, വനിതാ സി.പി.ഒ. സൗമ്യ കെ.മോഹൻ, കെ. ശ്രീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!