വിമാനത്തിലെ പുകവലിക്കേസ്: ജാമ്യത്തിന് 25,000 രൂപ നൽകില്ല, 250 ആണ് പിഴ; കോടതിയിൽ പ്രതിയുടെ വക ജഡ്ജിക്ക് ക്ലാസ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ അപമര്യാദയായി പെരുമാറുകയും പുകവലിക്കുകയും ചെയ്തതിന് പിടിയിലായയാൾ പിഴയടക്കാൻ തയാറാകാത്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയും ഓൺലൈനിൽ പരിശോധിച്ച് ഐ.പി.സി സെക്ഷൻ പ്രകാരം 250 രൂപ പിഴ അടച്ചാൽ മതിയെന്ന് വാദിക്കുകയുമായിരുന്നു.

 

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ രത്നാകർ ദ്വിവേദിയെയാണ് (37) ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടർന്ന് ജയിലിലടച്ചത്. യുഎസ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണിയാൾ. കോടതി 25,000രൂപ കെട്ടിവെച്ചാൽ ജാമ്യം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ തുക അടക്കാൻ തയാറല്ലെന്നും ജയിലിൽ പോകാമെന്നും ഇയാൾ കോടതിയെ അറിയിച്ചു.

 

മാർച്ച് 10ന് എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ ​ഫ്ലൈറ്റിൽ നിന്ന് പുകവലിച്ചതിനാണ് ഇയാളെ അറസ്റ്റ് ​ചെയ്തത്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന പ്രവർത്തിക്ക് സെക്ഷൻ 336 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 

എന്നാൽ ഐ.പി.സി സെക്ഷൻ 336 പ്രകാരമുള്ള കുറ്റത്തിന് 250 രൂപ പിഴയടച്ചാൽ മതിയെന്ന് താൻ ഓൺലൈൻ പരിശോധിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് പ്രതി കോടതിയോട് വാദിച്ചു. ആ തുക നൽകാമെന്നും എന്നാൽ ജാമ്യത്തുക കെട്ടിവെക്കാനാകില്ലെന്നും കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഇദ്ദേഹത്തെ ജയിലിലടച്ചു.

ഇയാൾ വിമാനത്തിന്റെ ശുചിമുറിയില്‍ കയറിയതിനു പിന്നാലെ ഫയര്‍ അലാറം ശബ്ദിച്ചു. ജീവനക്കാര്‍ എത്തുമ്പോള്‍ രത്നാകറിൻ്റെ കൈയില്‍ സിഗരറ്റുണ്ടായിരുന്നു. ഉടന്‍ തന്നെ ഇയാളുടെ കൈയില്‍നിന്ന് സിഗരറ്റ് വാങ്ങിക്കളഞ്ഞു. ഇതോടെ ഇയാള്‍ ജീവനക്കാര്‍ക്കു നേരെ ദേഷ്യപ്പെട്ട് ആക്രോശിക്കാന്‍ തുടങ്ങി. എല്ലാവരും ചേര്‍ന്ന് ഇയാളെ ഒരു വിധത്തില്‍ സീറ്റിലെത്തിച്ചു.

എന്നാല്‍ കുറച്ചുസമയത്തിനു ശേഷം ഇയാൾ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാരെല്ലാം ഭയചകിതരായി. ആരും പറഞ്ഞിട്ടു കേള്‍ക്കാതായതോടെ ജീവനക്കാര്‍ ചേര്‍ന്ന് സീറ്റില്‍ ഇരുത്തി ഇയാളുടെ കൈകാലുകള്‍ കെട്ടി. എന്നിട്ടും കലിയടങ്ങാതെ തലയിട്ട് ഇടിക്കാന്‍ തുടങ്ങി. യാത്രക്കാരനായ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ബാഗില്‍ മരുന്നുകളുണ്ടെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ബാഗില്‍ ഇ-സിഗരറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!