സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റമദാനിലെ ജോലി സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചു
വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക ജോലി സമയം യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചു. വിശുദ്ധ മാസത്തിൽ ജോലി സമയം ഓര ദിവസവും രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു .
സാധാരണഗതിയിൽ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ദിവസത്തിൽ എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നു. ഇത് ദിവസത്തിൽ ആറ് മണിക്കൂറായി അല്ലെങ്കിൽ ആഴ്ചയിൽ 36 ആയി കുറയും.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിൽ മന്ത്രാലയം പറഞ്ഞു: “അവരുടെ ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ പ്രയോഗിക്കാൻ അനുവാദമുണ്ട്.
നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം ഫെഡറൽ അതോറിറ്റികളിലെ ജീവനക്കാർക്കായി സജ്ജീകരിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു .
സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയും ആയിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273