താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരന്റെ (49) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‍കരിച്ചത്.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന്​ 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലെ താമസ സ്ഥലത്താണ് വനജകുമാർ രഘുവരന്‍ ഫെബ്രുവരി മൂന്നാം തീയ്യതി മരിച്ചത്.

ഏഴുവർഷമായിരുന്നു അദ്ദേഹം നാട്ടിൽ പോയിട്ട്. 25 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം അല്‍ ഖുറയാത്തിലെ സനാഇയയില്‍ അലൂമിനിയംം ഫാബ്രിക്കേഷന്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു.

അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിലെത്തിക്കുകയും അവിടെ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു.

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഭാരവാഹി സലീം കൊടുങ്ങല്ലൂർ നേതൃത്വം നല്‍കി. ഷീനയാണ് വനജകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. പിതാവ് – പരാതനായ ഇ എസ്. രഘുവരന്‍. മാതാവ്​- രത്നമ്മ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!