‘വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’ – എം.വി. ഗോവിന്ദൻ
ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് സ്വപ്ന സുരേഷിന്‍റെ ആരോപണമെന്നും അതിനെ നിയമപരമായി നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരക്കഥ തയ്യാറാക്കുമമ്പോൾ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യം. കേസ് കൊടുക്കും, ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ഇവരുടെയൊന്നും ചീട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എനിക്കും വേണ്ട. പുറത്തുകൊണ്ടുവരാൻ ഇനി ഒന്നും ഇല്ല. എല്ലാം കഴിഞ്ഞതാണ്, എം.വി. ഗോവിന്ദൻ പറഞ്ഞു.
എവിടെ നിന്നാണ് ഈ പിള്ളയെ കിട്ടിയത് എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ ഗോവിന്ദൻ വിജേഷിന്റെ പേര് മാധ്യമങ്ങളിൽ പലതരത്തിലാണ് റിപ്പോർട്ട് ചെയ്തതെന്നും ചൂണ്ടിക്കാട്ടി. ‘അങ്ങനെ തോന്നിയ പോലെ പേര് വെക്കാൻ പറ്റുമോ? മുമ്പ് ചെയ്യാറുണ്ട്. ജാതി വ്യവസ്ഥയിൽ ബ്രാഹ്മണ മേധാവിത്വത്തെ എതിർക്കാൻ വേണ്ടി നമ്പൂതിരി എന്ന് എഴുതിവെച്ച ഒരുപാട് പേരുണ്ട്. അതുകൊണ്ട് തന്നെ പേര് വെക്കുന്നതിന് എതിരല്ല. എന്നാൽ എന്റെ നാട്ടിലും കണ്ണൂർ ജില്ലയിലും പിള്ളമാരില്ല എന്ന കാര്യം പറഞ്ഞതാണ്. അത്യാവശ്യം എവിടെ നിന്നെങ്കിലും വന്നു താമസിക്കുന്നവർ മാത്രമാണ്. എനിക്ക് ഈ പറയുന്ന ആളെ അറിയില്ല, എന്ന് മാത്രമല്ല കണ്ടിട്ടേ ഇല്ല’, എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും സ്ഥിരമായി ടാർജറ്റ് ചെയ്യുന്നത് വ്യക്തമായ രാഷ്ട്രീയമാണ്. എന്നാൽ അത് ഞങ്ങളെ ഒരു തരി ഏശില്ല. വിശദീകരിക്കാനുള്ളതും തെളിവ് അവതരിപ്പിക്കാനുള്ളതും ചെയ്തോട്ടെ. പേര് മാറിപ്പോയപ്പോയി എന്ന് പറഞ്ഞ പത്രക്കാർ ഉണ്ട്. വിജയൻ പിള്ള എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. അതാണ് പറഞ്ഞത്, തിരക്കഥ തയ്യാറാക്കുമ്പോൾ പറ്റുന്ന സൈസ് ആളെ കണ്ടെത്തി തയ്യാറാക്കാണം. ഇല്ലെങ്കിൽ ഇമ്മാതിരിയെല്ലാം പറഞ്ഞാൽ ജനങ്ങൾ അംഗീകരിക്കില്ല, ഗോവിന്ദൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273