റമദാൻ അടുത്തതോടെ സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു

സൌദിയിൽ റമദാൻ അടുത്തെത്തിയതോടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു. റമദാനിലേക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും ക്വാളിറ്റിയും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. 

റമദാൻ മാസത്തേയും ഉംറ സീസണിണിനേയും വരവേൽക്കുന്നതിന്റെ ഭാഗമായി ആറ് മാസം മുമ്പ് തയ്യാറാക്കിയ സീസണൽ പദ്ധതിയുടെ ഭാഗമായാണ് പരിശോധനയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പ്രഖ്യാപിച്ച നിയന്ത്രണങ്ങളും വ്യവസ്ഥകളും എല്ലാ സ്ഥാപനങ്ങലും പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

അവശ്യ വസ്തുക്കളുടെ വിതരണം വിലയിരുത്തുകയും കമ്പോളത്തിലേക്ക് വിഭവങ്ങൾ തടസ്സം കൂടാതെ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഇതിനായി പ്രധാന പ്രധാന വിതരണക്കാരുമായി മീറ്റിംഗുകൾ നടത്തുന്നുണ്ട്. റമദാനിൽ പ്രത്യേകമായി ഉയർന്ന ഡിമാൻ്റുള്ള ഉൽപ്പന്നങ്ങൾ വിൽപ്പന ശാലകളിൽ യഥേഷ്ടം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. 

വെയർഹൗസുകൾ, സെൻട്രൽ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സ്വർണ്ണം, ജ്വല്ലറി സ്റ്റോറുകൾ എന്നിവ കൂടാതെ മക്കയിലേക്കും മദീനയിലേക്കും പോകുന്ന റോഡുകളിലെ ഇന്ധന സ്റ്റേഷനുകൾ, ഇഹ്‌റാമിന്റെ സമയങ്ങൾ എന്നിവയും പരിശോധിക്കുന്നുണ്ട്. 

സാധനങ്ങൾ പൂഴ്ത്തിവെക്കുകയും, കൃത്രിമ വിലവർധന സൃഷ്ടിക്കുകയും ചെയ്യുന്നത് വൻ കുറ്റകരമാണ്. വിലവർധിപ്പിക്കുന്നതും അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിക്കുന്നതും, വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുന്നതും കടുത്ത കുറ്റമായി കണക്കാക്കും. ഇത്തരക്കാർക്കെതിരിൽ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!