സൗദിയിലും യുഎഇയിലും നോമ്പിൻ്റെ ദൈർഘ്യം 14 മണിക്കൂറും 41 മിനുട്ടും വരെ എത്തും
വരാനിരിക്കുന്ന റമദാൻ മാസത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ വ്രതത്തിൻ്റെ ദൈർഘ്യം അറബ് മാധ്യമങ്ങൾ പുറത്ത് വിട്ടു. ഓരോ രാജ്യങ്ങളിലും പകലിൻ്റേയും രാത്രിയുടേയും ദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകും.
റമദാനിന്റെ തുടക്കത്തിലുള്ളതിനേക്കാൾ പകലിന് ദൈർഘ്യം കൂടുതലാണ് അവസാനത്തെ ദിവസങ്ങളിൽ. ഓരോ ദിവസവും ഏതാനും മിനുട്ടുകൾ വർധിച്ച് ഏറ്റവും ഉയർന്ന പകൽ ദൈർഘ്യമായിരിക്കും അവസാനത്തെ ദിവസങ്ങളിലുണ്ടാകുക. അതുകൊണ്ട് തന്നെ വ്രതത്തിൻ്റെ ദൈർഘ്യവും അവസാനത്തെ നാളുകളിൽ വർധിക്കും.
മൊറോക്കോ, ടുണീഷ്യ എന്നീ രാജ്യങ്ങളിലാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയം ഇത്തവണ ഉണ്ടാവുക. ഈ രാജ്യങ്ങളിൽ റമദാൻ മാസത്തിലെ അവസാനത്തെ ദിവസങ്ങളെത്തുമ്പോഴേക്കും 15 മണിക്കൂർ 45 മിനുട്ട് വരെ നോമ്പിന് ദൈർഘ്യമുണ്ടാകും.
റമദാനിലെ അവസാന ദിവസങ്ങളിൽ സൌദിയിലും യുഎഇയിലും നോമ്പ് സമയം ഏകദേശം 14 മണിക്കൂറും 41 മിനിറ്റും വരെ എത്തും, ഈജിപ്തിലും ഇറാഖിലും നോമ്പ് മണിക്കൂറുകളുടെ എണ്ണം ഏകദേശം 15 മണിക്കൂറായിരിക്കും, അതേസമയം കൊമോറോസിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് സമയം ഉണ്ടാവുക. ഇവിടെ 12 മണിക്കൂറും 37 മിനിറ്റും ആയിരിക്കും കൂടിയ ദൈർഘ്യം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273