റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി; അവസാന പത്തിലേക്ക് ഇപ്പോൾ ബുക്കിംഗ് ഇല്ല
റമദാൻ മാസത്തിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.
റമദാനിലെ ആദ്യ 20 ദിവസത്തെ ടൈം മാപ്പ് മന്ത്രാലയം അവലോകനം ചെയ്തു. ഓരോ ദിവസങ്ങളിലും ഉള്ള തീർഥാടകരുടെ തിരക്ക് മാപ്പിലൂടെ ബുക്കിംഗ് സമയത്ത് മനസ്സിലാക്കാം. റമദാനിലെ അവസാനത്തെ പത്ത് ദിവസത്തേക്ക് ഇപ്പോൾ ബുക്കിംഗ് ലഭ്യമല്ലെന്നാണ് മാപ്പ് വ്യക്തമാക്കുന്നത്.
റമദാനിലെ ആദ്യത്തെ മൂന്ന് വ്യാഴാഴ്ചകളിലും തിരക്കുള്ളതായി കാണാം, മറ്റ് 20 ദിവസങ്ങളിൽ നേരിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും മാപ്പ് വ്യക്തമാക്കുന്നു.
ശക്തമായ റമദാൻ മുന്നൊരുക്കങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന് വരുന്നത്. ഇഅ്തികാഫിനും ഇഫ്താറിനുമുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. വരും ദിവസങ്ങളിൽ മക്കയിൽ നിന്നുള്ള റമദാൻ ഒരുക്കങ്ങളുടെ കൂടുതൽ വാർത്തകൾ വന്നു തുടങ്ങും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273