തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുമോ? മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്ന പുതിയ സംവിധാനം നടപ്പാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തോട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതികരിച്ചു.

നിലവിൽ ബാധകമായ തൊഴിൽ ചട്ടങ്ങളുടെ ആനുകാലിക അവലോകനത്തിലൂടെ നിലവിലെ തൊഴിൽ സമ്പ്രദായത്തെ കുറിച്ച് പഠിച്ച് വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലവസരങ്ങൾ വർധിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾ വിപണിയിലേക്ക് കൂടുതലായി ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. ഇതിന് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് ഗുണപരമാകുമോ എന്നും തൊഴിൽ വിപണിക്കും സ്ഥാപനങ്ങൾക്കും ഗുണമോ ദോഷമോ ഉണ്ടാകുക എന്നും പഠിച്ച് വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൂടാതെ വിശദാംശങ്ങൾ പൊതു സമൂഹത്തിന് മനസ്സിലാക്കാനായി പഠനത്തിൻ്റെ ഡ്രാഫ്റ്റ് ഒരു സർവേ പ്ലാറ്റ്ഫോമിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!