നോട്ടു കൂമ്പാരം; കർണാടക ബിജെപി എംഎൽഎയുടെ മകൻ്റെ വീട്ടിൽനിന്ന് 6 കോടി പിടിച്ചു – വിഡിയോ
കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർണാടകയിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കൾ. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്റേജ് ബോർഡ് ചെയർമാനാണ് ഇദ്ദേഹത്തിന്റെ മകൻ പ്രശാന്ത്.



