‘ഭീഷണിക്ക് വഴങ്ങില്ല, മിണ്ടാതെ ഇറങ്ങിപ്പോണം, രാഷ്ട്രീയം കോടതിമുറിക്ക് ഉള്ളിൽ വേണ്ട’: അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: കോടതിമുറിയിൽ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്; മിണ്ടാതെ ഇറങ്ങിപ്പോകാനും ശാസിച്ചു. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ ചേംബർ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് ശബ്ദമുയർത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്.
ജഡ്ജി ആയിരുന്ന 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വർഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാൻ. എന്നെ പേടിപ്പിച്ച് ഇരുത്താൻ നോക്കേണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹർജി 17ന് കേൾക്കും. എന്നാൽ ഒന്നാമത്തെ കേസായി കേൾക്കാൻ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിമുറിക്ക് ഉള്ളിൽ വേണ്ട. നടപടിക്രമങ്ങൾ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്ക് അറിയാം’’– ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
വികാസ് സിങ്ങിന്റെ പ്രവർത്തിയിൽ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനോട് പിന്നീട് ഖേദം പ്രകടിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273