ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കൽ; നഷ്ടപരിഹാരം പുനഃപരിശോധിക്കും, അമിത നഷ്ടപരിഹാരം നൽകിയത് തിരിച്ച് പിടിക്കും
നഗരവികസനത്തിൻ്റെ ഭാഗമായി സൌദിയിലെ ജിദ്ദയിൽ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടേയും, നഷ്ടപ്പെടുന്ന സ്ഥലങ്ങളുടേയും വസ്തുക്കളുടേയും നഷ്ടപരിഹാരം പുനഃപരിശോധിക്കാൻ തീരുമാനം. ഇതിൻ്റെ ഭാഗമായി ജിദ്ദാ മുനിസിപ്പാലിറ്റി റിയൽ എസ്റ്റേറ്റിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് വീണ്ടും പഠനം നടത്തും.
നഷ്ടപരിഹാര തുക പുനർ നിശ്ചയിക്കുന്നതിനായി ഒരു എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് കമ്പനിയുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് മുനിസിപ്പാലിറ്റിയെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ചില വ്യക്തികൾ അമിതമായി നഷ്ടപരിഹാരം ഈടാക്കിയതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി പ്രതിനിധിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള ഓരോ ഇടപാടുകളെ കുറിച്ചും വീണ്ടും സമഗ്രവും വിശദവുമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും. ഇതിൽ അമിതമായി നഷ്ടപരിഹാരം ലഭിച്ചതായി കണ്ടെത്തുന്ന ഇടപാടുകൾ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിക്ക് കൈമാറും. തുടർന്ന് AH 06/12/1443 തീയതിയിലെ 76757 നമ്പർ രാജകീയ ഉത്തരവ് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273