കുവൈത്തിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു; മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉടൻ
ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾക്ക് സമാനമായി ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. ഗൂഗിള്‍ പേ സേവനം ലഭ്യമായ അറുപത് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇതോടെ കുവൈത്ത്.
പ്രവാസികൾക്ക് അവരവരുടെ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി നൽകുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ അറിയിപ്പുണ്ടായിരുന്നു. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുമെന്ന് അറിയിച്ചിരുന്നത്. സിംഗപ്പുർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും.
ഗൾഫ് രാജ്യങ്ങളിൽ സേവനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുവൈത്തും, ബഹറൈനും പട്ടികക്ക് പുറത്തായിരുന്നു. അതിനിടെയാണ് ഇപ്പോൾ കുവൈത്തിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചത്.
സിംഗപ്പുർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരായ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ അറിയിച്ചിരുന്നു.
നിർദേശങ്ങൾ പാലിക്കാൻ പാർട്നർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. ഫെമ നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധനകൾ. ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫിലുൾപ്പെടെ 10 രാജ്യങ്ങളിലുള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ നടത്താൻ അനുമതി
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273