പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാന്‍ പുതിയ നിബന്ധന ബാധകമാക്കി
യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ശംസിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിക്ക് ഇതിന് ആവശ്യമായ താമസ സൗകര്യവുും ഉണ്ടായിരിക്കണം.
ആറ് കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് 15,000 ദിര്‍ഹമെങ്കിലും മാസ ശമ്പളമുണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളേക്കാള്‍ കൂടുതല്‍ പേരെ യുഎഇയിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കണമെങ്കില്‍, അത്തരം അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273