SNDP യൂണിയന് സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളിയെയും മകനേയും ഉൾപ്പെടെ 3 പേരെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്
എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ആണ് നിർദേശം നൽകിയത്.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മുൻ മാനേജർ കെ.എൽ. അശോകൻ എന്നിവരെ പ്രതിപ്പട്ടികയിൽ ചേർക്കാനാണ് കോടതി നിർദേശിച്ചത്. മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന്റെ ആത്മഹത്യ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക