ഓൺലൈനായി സ്പോൺസർഷിപ് മാറുന്നതിനുള്ള വ്യവസ്ഥകൾ ജവാസാത്ത് വിശദീകരിച്ചു
സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ് മാറ്റം ഓണ്ലൈനായി ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ജവാസാത്ത് വിശദീകരിച്ചു. ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഈ വ്യവസ്ഥകൾ ബാധകമാണ്.
അബ്ഷിർ പ്ലാറ്റ് ഫോം വഴിയാണ് സ്പോണ്സർഷിപ്പ് മാറ്റം ഓണ്ലൈനായി സാധ്യമാകുക. അബ്ഷിറിൽ രജിസ്റ്റർ് ചെയ്തിട്ടുള്ള സൗദി പൌരന്മാർക്ക് തങ്ങളുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ മറ്റൊരു സ്പോണ്സറുടെ പേരിലേക്ക് മാറാൻ സാധിക്കും.
നിലവിലെ തൊഴിലുടമ ‘അബ്ഷിർ’ വഴി സ്പോൺസർഷിപ് കൈമാറാനുള്ള നടപടി ആരംഭിച്ചാൽ, പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഏഴു ദിവസത്തിനുള്ളിൽ പുതിയ തൊഴിലുടമയും തൊഴിലാളിയും നിലവിലെ തൊഴിലുടമയുടെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് അബ്ഷിർ വഴി മാറുന്നതിന് തഴെ പറയുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും.
2. തൊഴിലാളി ഹുറൂബ് കേസിൽ അകപ്പെട്ട ആളായിരിക്കാൻ പാടില്ല. അഥവാ ‘ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു’ സ്റ്റാറ്റസ് ഉള്ള തൊഴിലാളിയുടെ സ്പോണ്സർഷിപ്പ് അബ്ഷിർ വഴി മാറാൻ സാധിക്കില്ല.
3. നാലു തവണ മാത്രമേ ഇവ്വിധം സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കൂ.
5. സ്പോൺസർഷിപ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ താമസരേഖക്ക് (ഇഖാമ) കുറഞ്ഞത് 15 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം.
6. സ്പോൺസർഷിപ് മാറ്റത്തിന് ആവശ്യമായ ഫീസുകൾ മുഴുവൻ അടച്ചിരിക്കേണ്ടതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക