‘ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദി’ – കെ.ടി ജലീൽ

വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. മന്ത്രി കെ.വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയതിനെതിരെയാണ് കെ.ടി ജലീലിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദിയാണെന്ന് ജലീൽ ഫേസ്ബുക്കിൽ ആരോപിച്ചു. മന്ത്രിക്കെതിരെ തീവ്രവാദി പരാമർശത്തിൽ കേസെടുക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു.

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ‘അഴകൊഴമ്പൻ’ നിലപാടാണ്, തിയോഡിഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതെന്നും ജലീൽ കുറ്റപ്പെടുത്തി.
കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് എന്തും പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും ജലീൽ പറഞ്ഞു.
ലൗജിഹാദ് വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള അമർഷം കൂടിയാണ് ജലീൽ തൻ്റെ ഫേസ് ബൂക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്.

 

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

 

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗീയവാദി

———————————————————————————————–

ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ” നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.

കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്.

പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡിഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം.

മന്ത്രി റഹ്മാനെതിരായി തിയോഡിഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!