സൌദി അറേബ്യയിൽ 2021 ൽ മെഡിക്കൽ ചികിത്സാ പിഴവുകൾ മൂലം 517 പേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ 169 കേസുകളിൽ ഹെൽത്ത് അതോറിറ്റി ശിക്ഷാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. 348 കേസുകളിലാണ് ഇനി തീരുമാനം പ്രഖ്യാപിക്കുവാനുള്ളത്.

 

മക്ക മേഖലയിലാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ ചികിത്സാ പിഴവുകൾ മൂലം മരിച്ചത്. 98 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു. അതിൽ 37 കേസുകളിൽ ശിക്ഷ വിധിച്ചു. 61 കേസുകളിൽ ശിക്ഷ വിധിക്കാനുണ്ട്. കിഴക്കൻ മേഖലയിൽ 75 പേരാണ് 2021 ൽ ചികിത്സ പിഴവ് മൂലം മരിച്ചത്. അതിൽ 27 കേസുകൾക്ക് ശിക്ഷ വിധിക്കുകയും, 48 കേസുകളിൽ തീരുമാനം പ്രഖ്യാപിക്കുവാനുമുണ്ട്. റിയാദ് മേഖലയിൽ 61 പേർ ചികിത്സ പിഴവ് മൂലം മരിച്ചു. അതിൽ 21 കേസുകളിൽ ശിക്ഷ വിധിക്കുകയും 40 കേസുകൾ തീരുമാനത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.

 

അസീർ മേഖലയിൽ 49 പേർ ചികിത്സ പിഴവ് മൂലം മരിച്ചാതായാണ് റിപ്പോർട്ട്. ഇതിൽ 9 കേസുകളിൽ ശിക്ഷ വിധിച്ചു. 40 കേസുകൾ ഇനിയും തെളിയിക്കപ്പെടാനുള്ളവയാണ്. ഖസീമിലും 41 മരണങ്ങൾ ചികിത്സ പിഴവ് മൂലമാണെന്ന് കണ്ടെത്തി. അവയിൽ 13 കേസുകൾക്ക് ശിക്ഷ വിധിച്ചു. ശേഷിക്കുന്ന 28 കേസുകളിൽ തീരുമാനം വന്നിട്ടില്ല.
മദീനയിൽ 38 കേസുകളാണ് കഴിഞ്ഞ വർഷം ചികിത്സ പിഴവ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തത്. അവയിൽ 5 കേസുകളിൽ ശിക്ഷ വിധിക്കുകയും, 33 കേസുകൾ തീരുമാനത്തിനായി കാത്തിരിക്കുകയുമാണ്. അൽ ബാഹയിൽ റിപ്പോർട്ട് ചെയ്തത് 15 കേസുകളാണ്. അവയിൽ 2 കേസുകളിൽ ശിക്ഷ വിധിച്ചു. ശേഷിക്കുന്ന 13 കേസുകളിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
———————————————————————————————————————————————-

 

 

നേരായ വഴിയില്‍ സൗദി വിസിറ്റ് വിസകള്‍ പുതുക്കാം

ഒരാൾക്ക് വിസയും ബഹ്‌റൈൻ യാത്രാ സൗകര്യവും ഉള്‍പ്പടെ 400 റിയാൽ മാത്രം

സഊദി ഫാമിലി വിസിറ്റ് പുതുക്കാൻ FAB TRAVELS

അൽ ഖോബാറിൽ നിന്ന് SUV കാറിൽ ബഹ്‌റൈനിൽ കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ അൽ ഖോബാറിൽ തന്നെ തിരിച്ചെത്തിക്കുന്നു

1 ആൾക്ക് 400
2 പേർക്ക് 700
3 പേർക്ക് 900
4 പേർക്ക് 1100
5 പേർക്ക് 1300
ബഹ്‌റൈൻ വിസ തയ്യാറാക്കാൻ പാസ്പോര്ട്ടും സൗദി വിസ കോപ്പിയും മുന്‍കൂട്ടി അയച്ചു നല്‍കേണ്ടതാണ്.

TAXI സൗകര്യം ആവശ്യമുള്ളവർക്ക്
അതും ലഭ്യമാണ് 200 riyal മാത്രം❗( sharing for family) http://wa.me/+966550639103
കൂടുതൽ വിവരങ്ങൾക്ക്:

FAB TRAVELS
Contact : – 📞📲
Call :- 0550639103
http://wa.me/+966550639103