യു.എ.ഇ അടുത്തവർഷത്തേക്കുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു, ഈ വർഷം ദേശീയ ദിനത്തിന് നാല് ദിവസം അവധി
2023 ലെ ഔദ്യോഗിക അവധി ദിനങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. പൊതു, സ്വകാര്യ മേഖലകൾക്ക് ഈ അവധി ബാധകായിരിക്കും. 2023 ൽ യുഎഇ നിവാസികൾ മൂന്ന് തവണ നീണ്ട അവധിലഭിക്കും.
2023 ലെ അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാണ്:
- ഗ്രിഗോറിയൻ പുതുവർഷം: ജനുവരി 1
- ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ): റമദാൻ 29 മുതൽ ശവ്വാൽ 3 വരെ
- അറഫാ ദിനം: ദുൽഹിജ്ജ 9
- ഈദ് അൽ അദ്ഹ (ബലി പെരുന്നാൾ) : ദുൽ ഹിജ്ജ 10-12
- ഹിജ്രി പുതുവർഷം: ജൂലൈ 21
- മുഹമ്മദ് നബി (സ) യുടെ ജന്മദിനം: സെപ്റ്റംബർ 29
- യുഎഇ ദേശീയ ദിനം: ഡിസംബർ 2-3
അടുത്ത വർത്തേക്ക് സർക്കാർ പ്രഖ്യാപിച്ച ഔദ്യോഗിക അവധി ദിനങ്ങൾക്കനുസരിച്ച് പ്രവാസികൾക്ക് തങ്ങളുടെ വാർഷികാവധിയും മറ്റും ക്രമീകരിക്കാവുന്നതാണ്.
യു.എ.ഇ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി യുഎഇ നിവാസികൾക്ക് ഇത്തവണ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 1 മുതൽ 3വരെയാണ് അവധി. എന്നാൽ യുഎഇയിൽ ഡിസംബർ 4 ഞായറാഴ്ച വാരാന്ത്യ അവധിയായതിനാൽ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 5 ന് തിങ്കളാഴ്ചയാണ് ജോലി പുരരാരംഭിക്കുക. 2022 ലെ അവസാനത്തെ ഔദ്യോഗിക അവധികൂടിയാണിത്. സ്വകാര്യമേഖലക്കും ഈ അവധി ബാധകമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക