സൗദിയിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി നിര്യാതനായി

സൌദിയിലെ ജിദ്ദയിൽ മലയാളി പ്രവാസി നിര്യാതനായി.  കോഴിക്കോട് രാമനാട്ടുകര, വൈദ്യരങ്ങാടി സ്വദേശി കോങ്ങയിൽ നാസറാണ് മരിച്ചത്. 51 വയസ്സായിരുന്നു. മുപ്പത് വർഷമായി പ്രവാസിയാണ്.

ജിദ്ദയിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. പ്രമേഹ സംബന്ധമായ രോഗം മൂർച്ഛിതിനെ തുടർന്ന് ഒരാഴ്ചയോളമായി ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

കെഎംസിസി യുടെ സജീവ പ്രവർത്തകനും ജിദ്ദ ബേപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ അഷ്‌റഫ്‌ കോങ്ങയിലിന്റെ സഹോദരനുമാണ് ഇദ്ദേഹം. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലുള്ള മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

പിതാവ്: വൈദ്യരങ്ങാടി കൊങ്ങയിൽ  മുഹമ്മദ് കുട്ടി.
മാതാവ്: സൈനബ.

ഭാര്യ: റംല

മക്കൾ:

അനസ്
അംജദ് അലി
ആഷിക് മാർജാൻ
മിസ്രിയ

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share