കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ വെടിവെപ്പ്

മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനുനേരെ ബിഹാറിൽ വെടിവയ്പ്പ്. ജബൽപ്പുരിൽനിന്ന് വാരാണസിയിലേക്കുള്ള റോഡിൽ വച്ചാണ് ആംബുലൻസിന്റെ മുന്നിൽനിന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്.

കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവംബർ 23ന് രാത്രി ഏഴുമണിയോടെയാണ് ആംബുലൻസ് പുറപ്പെട്ടത്. കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുൽ എന്നിവരാണ് ഡ്രൈവർമാർ. ഇവർക്കൊപ്പം ബിഹാർ സ്വദേശികളായ രണ്ടുപേരും ആംബുലൻസിലുണ്ട്.

ബിഹാർ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ഡ്രൈവര്‍ ഫഹദ് പറഞ്ഞു. ഇപ്പോൾ ആംബുലൻസും മൃതദേഹവും ബിഹാറിൽ കുടുങ്ങിക്കിടക്കുകയാണ്. 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയുണ്ടെന്നും കേരള പൊലീസുമായി ബന്ധപ്പെട്ടെന്നും ഫഹദ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share