സന്ദർശന വിസയിലുള്ളവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാം

സൌദി അറേബ്യയിലേക്ക് സന്ദർശന വിസയിലെത്തുന്നവർക്ക് സൌദിയിൽ വാഹനമോടിക്കാൻ സൌദി ഡ്രൈവിംഗ് ലൈസൻസ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്  വ്യക്തമാക്കി. അന്താരാഷ്ട്ര ലൈസൻസോ ഏതെങ്കിലും വിദേശ രാജ്യങ്ങളിലെയോ കാലാവധിയുള്ള ലൈസൻസ് ഉപയോഗിച്ചും സൌദിയിൽ വാഹനമോടിക്കാവുന്നതാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

സന്ദർശകവിസയിയെത്തുന്നവർക്ക് ഒരു വർഷം വരെ വാഹനമോടിക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ ഒരു വർഷത്തിനിടയിൽ അവരുടെ വിദേശ ലൈസൻസിൻ്റെ കാലാവധി അവസാനിച്ചാൽ, പിന്നീട് വാഹനമോടിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും.

വാഹനത്തിൻ്റെ രജിസ്ട്രേഷൻ ലൈസൻസും (ഇസ്തിമാറ), ആനുകാലിക പരിശോധന സർട്ടിഫിക്കറ്റും (ഫഹസ്) കാലാവധിയുള്ളതാണെങ്കിൽ സന്ദർശ വിസിയിലുള്ളവർക്ക് വാഹമോടിക്കാം. ഇത്തരം വാഹനങ്ങളുടെ ഉടമയുടെ പേരിൽ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘന കുറ്റങ്ങൾ നിലവിലുണ്ടെങ്കിലും, വാഹനം സന്ദർശന വിസക്കാർക്ക് കൈമാറുന്നതിൽ തടസ്സങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!