മഴക്ക് ശേഷം ജിദ്ദയുടെ പലഭാഗങ്ങളിലായി ഒഴുകിയെത്തിയ കാറുകൾ കുമിഞ്ഞ് കൂടി കിടക്കുന്നു-വീഡിയോ

സൌദിയിലെ ജിദ്ദയിൽ ഇന്നലെ പെയ്ത മഴക്കെടുതിയിൽ നിന്ന് നഗരത്തെ പുനരുദ്ധരിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വാഹനങ്ങൾ ജിദ്ദയുടെ പല ഭാഗങ്ങളിലായി കുമിഞ്ഞ് കൂടി കിടക്കുകയാണ്. 2009 നവംബറിൽ രേഖപ്പെടുത്തിയ 90 മില്ലീ മീറ്റർ മഴയുടെ ഇരട്ടിയാണ് ഇന്നലെ ജിദ്ദയിൽ പെയ്തത്. രാവിലെ 7 മണിമുതൽ ഉച്ചക്ക് 2 മണിവരെ 179.6 മില്ലീ മീറ്റർ മഴ പെയ്തുവെന്നാണ് നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്.

ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കുമിഞ്ഞ് കൂടിയ വാഹനങ്ങളുടെ ദൃശ്യങ്ങളാണിത്. ഇത് പോലെ ജിദ്ദയുടെ പലഭാഗങ്ങളിലായി നൂറ് കണക്കിന് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അൽ-അജവീദ് പരിസരങ്ങളിൽ മണ്ണിടിച്ചിലിന്റെ ഫലമായി നിരവധി റോഡുകളും തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ജിദ്ദയിലെ മഴയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകും – ജിദ്ദ മുനിസിപാലിറ്റി

Share
error: Content is protected !!