മക്കയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; ഒരാഴ്ചമുമ്പാണ് കുടുംബം സന്ദർശന വിസയിലെത്തിയത്

മക്കയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വറ്റല്ലൂർ സ്വദേശി ചക്രതൊടിക സലീം ആണ് മരിച്ചത്. ചക്രതൊടിക അബൂബക്കറിൻ്റെ മകനാണ് മരിച്ച സലീം.

മക്കയിലെ നുസ്ഹയിൽ ബ്രോസ്റ്റ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. മക്ക കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

ഒരാഴ്ച മുമ്പാണ് മാതാ പിതാക്കളും  ഭാര്യയും മകനും സന്ദർശന വിസയിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share