“സൗദി അത്ഭുതപ്പെടുത്തുന്നില്ല, അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണ് പരാജയതത്തിലേക്കെത്തിച്ചത്. കരുത്തരായി തിരിച്ച് വരും”- മെസ്സി

ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യൻ ടീമിൽ നിന്നേറ്റ ദയനീയ തോൽവിക്കു പിന്നാലെ പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി അറേബ്യയുടെ പ്രകടനം അദ്ഭുതപ്പെടുന്നില്ലെന്നു മെസ്സി വ്യക്തമാക്കി. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു. ‘‘ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങൾ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല’’– മെസ്സി പറഞ്ഞു.

‘‘അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണു സ്കോർ 2–1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതൽ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവർക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങൾക്ക് അറിയാം. കയ്പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.’’– മെസ്സി പ്രതികരിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അർജന്റീനയെ തോല്‍പിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തിയപ്പോൾ സൗദിക്കായി സലെ അൽഷെഹ്‍രി (48), സലേം അൽദവ്സാരി എന്നിവർ ഗോളുകൾ നേടി. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!