സൗദിയിലേക്ക് തൊഴിൽ വിസയിൽ വരാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കി
സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ന്യൂഡല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നവർ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്കൂടി അറ്റാച്ച് ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.
ഇനി മുതൽ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്ക് തൊഴിൽ വിസയിൽ വരാൻ പിസിസി സർട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല. സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി ട്വിറ്ററിൽ കുറിച്ചു. അതേ സമയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
——————————————————————————————————————————————–
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്
0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.