കാർ മെയിൻ്റനൻസ് മേഖലയിലെ 15 തൊഴിൽ തസ്തികകളിൽ 2023 ജൂൺ 1 മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി

സൌദി അറേബ്യയിൽ കാർ മെയിന്റനൻസ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. 15 തൊഴിലുകൾക്കാണ് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയത്. 2023 ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. നേരത്തെ നിരവധി മേഖലകളിൽ ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കിയിരുന്നു.

റേഡിയേറ്റർ ടെക്‌നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, കാർ മെക്കാനിക്, എഞ്ചിൻ ലാത്ത് ടെക്‌നീഷ്യൻ, കാർ ഇൻസ്പെക്ഷൻ ടെക്‌നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഓട്ടോ ഇലക്‌ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, റിസ്റ്റോറേഷൻ കമ്മാരൻ, വെഹിക്കിൾ ബോഡികൾ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർമാർ, വെഹിക്കിൾ എയർ കണ്ടീഷണർ മെക്കാനിക്സ്, തെർമൽ ഇൻസുലേഷൻ ഏജന്റ്, വെഹിക്കിൾ പെയിന്റ്, ഓട്ടോമോട്ടീവ് ലൂബ്രിക്കന്റ് തുടങ്ങിയ 15 തൊഴിലുകൾക്ക് ലൈസൻസ് ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

فني الرديترات، ومركب زجاج المركبات، وميكانيكي السيارات، وفني خراطة المحركات، وفني فحص السيارات، وفني صيانة المركبات الخفيفة، وكهربائي السيارات، وميكانيكي الفرامل، وحداد ترميم هياكل المركبات، ومنجد المركبات، وسمكري أجسام المركبات، وميكانيكي مكيف المركبات، وعامل العزل الحراري، ودهان مركبات، ومشحم ومزيت السيارات

എന്നിവയാണ് 2023 ജൂണ് 1 മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമുളള തൊഴിൽ തസ്തികകൾ.

കൂടാതെ 2023 ജൂൺ 1 മുതൽ ഇത്തരം ജീവനക്കാർ ജോലി ചെയ്യുന്ന വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും, അതില്ലാത്ത സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ അനുവദിക്കുകയോ, പുതുക്കുകയോ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. അതിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നേരത്തെ നിരവധി മേഖലകളിൽ ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. വസ്ത്രങ്ങൾ കഴുകൽ, ഇസ്തിരിയിടൽ, വൃത്തിയാക്കൽ എന്നീ മേഖലകളിൽ പെടുന്ന ക്ലീനിംഗ് വർക്കർ, വസ്ത്രങ്ങൾ ഇസ്തിരിയിയ്യുന്നയാൾ, സ്റ്റീം അയണിംഗ് , വാഷിംഗ് മെഷീൻ ഓപ്പറേറ്റർ, ലോണ്ട്രി ആന്റ് അയണിംഗ് വർക്കർ എന്നീ തസ്തികളിൽ ജൂണ് 1 മുതൽ ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാണ്.

കൂടാതെ മരപ്പണി, അലുമിനിയം, കൊല്ലപ്പണി മേഖലയിൽ പെടുന്ന furniture upholsterer, general decoration carpenter, furniture carpenter, blacksmith, general furniture carpenter, metal door blacksmith, door and window carpenter, aluminum technician, wall and floor carpenter, welder, decorator എന്നീ പ്രൊഫഷനുകൾക്കും ലൈസൻസ് നിർബന്ധമാകും.

 

Share
error: Content is protected !!