സൗദിയിൽ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ മലയാളി ട്രൈയിലറിടിച്ച് മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസനാണ് മരിച്ചത്. 52 വയസായിരുന്നു. ദമ്മാം റോഡിൽ പ്രവർത്തിക്കുന്ന അബൂഹൈത്തം പ്രെട്രോൾ പമ്പിനടുത്തുള്ള റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ ട്രൈയിലർ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

റിയാദിലെ റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുവായ സേതുമാധവൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സേതുമാധവനെ സഹായിക്കാൻ കണ്ണൂര്‍ എക്‌സ്പാട്രിയെറ്റ്‌സ് എക്‌സിക്യുട്ടീവും റിയാദ് ഹെല്‍പ് ഡെസ്‌ക് അംഗവുമായ നവാസ് കണ്ണൂര്‍ രംഗത്തുണ്ട്.  സുമിതയാണ് ഭാര്യ. ശരത്ത്, ശ്യാംജിത്ത് മക്കളാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share