സൗദിയിൽ സ്ഥാപനങ്ങൾക്ക് എല്ലാതരം കോർപ്പറേറ്റ് വാണിജ്യ സ്ഥാപനങ്ങളിലും പങ്കാളികളാകാൻ അനുവാദം നൽകുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിനും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പിന്തുണ നൽകുന്നതിൻ്റെയും ഭാഗമായാണ് പുതിയ തീരുമാനം.

എല്ലാത്തരം കമ്പനികളിലും സ്ഥാപനങ്ങൾക്ക് പങ്കാളികളാകാം. ഇത് സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ വളർച്ചയിലും വരുമാനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ഒന്നോ അതിലധികമോ ഓഹരി നേടികൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പ്രവർത്തിക്കാൻ ഇനി മുതൽ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

https://mc.gov.sa/en/Pages/default.aspx എന്ന വെബ് സൈറ്റിൽ നിന്നും കമ്പനി, സ്ഥാപനങ്ങളുടെ സേവനത്തിലൂടെയോ പുതിയ കമ്പനികൾക്കായി അല്ലെങ്കിൽ നിലവിലുള്ള കമ്പനികൾക്കായുള്ള പങ്കാളി തീരുമാനങ്ങളുടെ സേവനത്തിലൂടെയോ ഇലക്ട്രോണിക് ആയി കമ്പനികൾക്ക് ഒരു പങ്കാളി സ്ഥാപനം ചേർക്കാൻ കഴിയുമെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

——————————————————————————————————————————————–

 

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്❗👇

📞0502869786

http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.