തുർക്കി ബോംബ് സ്ഫോടനം: ബോംബ് വെച്ച യുവതിയെ പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടി-വീഡിയോ
തുർക്കിയിലെ ഇസ്താംബൂളിൽ കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനത്തിലെ പ്രതിയായ സിറിയൻ സ്വദേശിയായ അഹലാം അൽ ബഷീർ എന്ന യുവതിയെ അധികൃതർ പ്രത്യേക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. കുർദിഷ് തീവ്രവാദികളിൽ നിന്ന് യുവതിക്ക് പരിശീലനം ലഭിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. പ്രതിയെ പിടികൂടുന്ന വീഡിയോ അധികൃതർ പുറത്ത് വിട്ടു.
ജനത്തിരക്കുള്ള തക്‌സിം സ്ക്വയറിലെ ഇസ്‌തിക്‌ലാൽ സ്‌ട്രീറ്റിൽ ബോംബ് വെച്ചയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രി സുലൈമാൻ സ്വയ്ലുവും സ്ഥിരീകരിച്ചു.
ഞായറാഴ്ച നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിനു പുറകിൽ ഒരു വനിതാ തീവ്രവാദിയാണെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
مشاهد لعملية إلقاء القبض على المشتبه بها بتنفيذ التفجير الإرهابي بشارع الاستقلال في #اسطنبول pic.twitter.com/LKoSrjK4Mg
— ANADOLU AGENCY (AR) (@aa_arabic) November 14, 2022