തുർക്കിയിൽ വൻ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, 38 പേർക്ക് പരുക്ക് – വീഡിയോ
തുര്‍ക്കിയിലെ ഈസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 38-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. അതേ സമയം, ചാവേറാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്‌ഫോടനം നടന്നത്. ചരിത്രപ്രധാന്യമുള്ള ടാക്‌സിം സ്‌ക്വയര്‍ തിരക്കേറിയ നഗരപ്രദേശമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോകൾ കാണാം..
Explosion reported along Istiklal Avenue in Istanbul #Turkey, multiple casualties reported pic.twitter.com/6PvK5VBTJH
— Michael A. Horowitz (@michaelh992) November 13, 2022
Explosion
Taksim Square, Istanbul, Turkey pic.twitter.com/vNPxEdq2Bv
— Earth & beyond (@umadevipavuluri) November 13, 2022
🧨Сообщается, что бомбу взорвал террорист-смертник pic.twitter.com/hWQVCCuPrE
— Большой Ух (@bolshoi_yx) November 13, 2022