ഉംറ തീർഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ് വഴി സേവനങ്ങൾ നൽകാൻ 2764 ആരോഗ്യ സ്ഥാപനങ്ങൾ
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഇൻഷൂറൻസ് വഴി ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി 2764 ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്കും സന്ദർശകർക്കുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായാണ് ഇവ പ്രവർത്തിക്കുന്നത്. ഉംറ തീർഥാടകരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴി ഈ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം സൌജന്യമായി ലഭിക്കുന്നതാണ്.
151 ആശുപത്രികൾ മക്കയിലേക്കും മദീനയിലേക്കും വരുന്ന തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകാൻ പൊതു-സ്വകാര്യ മേഖലകളിലുണ്ടാകും. കൂടാതെ 773 ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോംപ്ലക്സുകളും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഏകദേശം 1,840 മെഡിക്കൽ ലബോറട്ടറികളും ഫാർമസികളുമുണ്ടാകും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കുള്ള ഇൻഷുറൻസ് പരിപാടി തീർഥാടകർ സൗദി അറേബ്യയിൽ ആയിരിക്കുമ്പോൾ ജീവിത നിലവാരം ഉയർത്താനും അവർക്ക് ഉംറ കർമങ്ങൾ സുഗമമായി നിർവഹിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെയാണ് ഈ സേവനം ആരംഭിച്ചത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ്.
ഇൻഷുറൻസ് പോളിസി, എല്ലാത്തരം വിസകൾക്കും ഉംറ നിർവഹിക്കാൻ സാധിക്കുക ഉൾപ്പെടെ അടുത്തിടെ വിവിധ സേവനങ്ങളാണ് മന്ത്രാലയം തീർഥാടകർക്ക് ഒരുക്കിയത്. കൂടാതെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി നീട്ടുകയുമുണ്ടായി. തീർഥാടകരുടെ വരവ് എളുപ്പവും സുഗമവുമാക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നിവ ലക്ഷ്യമട്ടാണിതെല്ലാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


