കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട അഫ്‍‍ലാജില്‍ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഒട്ടക വളര്‍ത്തല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. റോഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന കാര്യം ഇത് വരെ അറിവായിട്ടില്ല.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!