യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; തിങ്കളാഴ്ച മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് ആവശ്യമില്ല

യുഎഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി യുഎഇ പ്രഖ്യാപിച്ചു. നവംബർ 7ന് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇളവുകൾ പ്രാബല്യത്തിലാകുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമി​ല്ലെന്നും വ്യക്​തമാക്കിയിട്ടുണ്ട്​.

 

ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ്​ മാസ്ക്​ ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകൾ ആവശ്യമില്ല.

അതേ സമയം കോവിഡ്​ ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക്​ മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി(എൻ.സി.ഇ.എം.എ) അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!