സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞു; രണ്ട് പ്രവാസികൾ മരിച്ചു – വീഡിയോ

സൌദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു. തബൂക്കിലെ അൽ-വാജ് ഗവർണറേറ്റിലെ ബദാ സെന്ററിലെ അഖബ റോഡിലാണ് അപകടമുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന ഒട്ടകങ്ങൾക്കും അപകടത്തിൽ ജീവൻ നഷ്ടമായി. മരിച്ച വിദേശികളിൽ ഒരാൾ പാക്കിസ്ഥാൻ പൌരനും മറ്റൊരാൾ സൂഡാൻ പൌരനുമാണ്.

ഒട്ടകങ്ങളെ കയറ്റി പോകുകയായിരുന്ന ട്രക്ക് അപകടത്തിൽപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം നടന്ന് വരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വീഡിയോ കാണാം

 

 

Share