ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും; സുപ്രധാന തീരുമാനവുമായി ഖത്തർ

ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടിക്കറ്റെടുത്തില്ലെങ്കിലും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഡിസംബർ 2 മുതൽ പ്രവേശനം അനുവദിക്കും. കൂടാതെ നവംബർ 1 ന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ചവർക്ക് 500 റിയാൽ ഫീസടച്ച് ഫാൻ വിസയാക്കി മാറ്റാനുള്ള അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ഇങ്ങിനെയുള്ളവർക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തങ്ങാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകൃത സേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാവും.

ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

ഹയ്യ പ്ലാറ്റ്‌ഫോം വഴി ഖത്തറിലേക്ക് വരാന്‍ ഇന്നുമുതൽ തന്നെ അപേക്ഷിച്ചു തുടങ്ങാം. നിലവില്‍ ടിക്കറ്റുള്ളവര്‍ക്കും വണ്‍ പ്ലസ് ത്രീ പാക്കേജുകാര്‍ക്കും മാത്രമായിരുന്നു ഇതുവരെ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാന്‍   അവസരമുണ്ടായിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!