വാഹനങ്ങളുടെ ഫഹസ് (ഫിറ്റ്സനസ്) എടുക്കാൻ ഇനി ക്യൂവിൽ കാത്തിരിക്കേണ്ട; ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം
സൌദി അറേബ്യയിൽ ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് (ഫഹസ്) ക്യൂവിൽ കാത്തിരിക്കേണ്ട. പീരിയോഡിക് ഇൻസ്പെക്ഷൻ പ്ലാറ്റ് ഫോം വഴി ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുവാനും പരിശോധന സർട്ടിഫിക്കറ്റ് നേടുവാനും സാധിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സ്റ്റാൻഡേർഡൈസേഷൻ, മെട്രോളജി ആൻ്റ് ക്വാളിറ്റി അറിയിച്ചു.
ആനുകാലിക പരിശോധന പ്ലാറ്റ്‌ഫോം വഴി ആളുകൾക്ക് അവരുടെ കാറുകൾ പരിശോധിക്കുന്നതിനും പരിശോധന സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുമുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുവാനും സാധിക്കുന്നതാണ്.
രാജ്യത്തെല്ലാ സ്ഥലങ്ങളിലുമുള്ള വാഹന സുരക്ഷാ പരിശോധന കേന്ദ്രങ്ങളിലെ വഹാന ആനുകാലിക സാങ്കേതിക പരിശോധന വകുപ്പിലൂടെ സേവനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.
ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പിന്തുടരുക:
1. https://www.mvpi.com.sa/en എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
2. വെബ് സൈറ്റിനെ ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ ആവശ്യാനുസരണം മാറ്റുക
3. Book Appointment എന്ന ബട്ടണിൽ അമർത്തിയ ശേഷം വീണ്ടും Book Appointment എന്നത് സെലക്ട് ചെയ്യുക.
4. വാഹന ഉടമയുടെ വിവരങ്ങളും, വാഹനത്തിൻ്റെ വിവരങ്ങളും നൽകുക.
5. തുടർന്ന് രജിസ്ട്രേഷൻ തരം (പ്രൈവറ്റ് വാഹനം, പൊതു ട്രാൻസ്പോർട്ട് വാഹനം) തുടങ്ങിയവ തെരഞ്ഞെടുക്കുക.
6. ശേഷം വാഹനത്തിൻ്റെ തരം, പരിശോധന തരം എന്നിവ തെരഞ്ഞെടുക്കുക.
7. തുടർന്ന് സർവീസ് സെന്ററിൽ ക്ലിക്ക് ചെയ്ത് പരിശോധന കേന്ദ്രവും, പരിശോധന സ്ഥലവും തെരഞ്ഞെടുക്കുക.
8. ശേഷം വാഹനവുമായി പരിശോധനക്കെത്തേണ്ട തിയതിയും, സമയവും ലഭിക്കുന്നതാണ്.
നിലവിൽ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് എടുക്കാതെയും വാഹന പരിശോധന ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് എടുക്കുന്ന രീതി വീഡിയോയിലുടെ മനസ്സിലാക്കാം
#مسارك_سالك pic.twitter.com/czxcIZeyfV
— الفحص الدوري للسيارات (@MvpiSaudi) October 31, 2022
————————————————————————————————————————
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.