സൗദി ദേശീയ ഗെയിംസിന് ഉജ്ജ്വല തുടക്കം; 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കും – വീഡിയോ

സൗദിയിലെ ഏറ്റവും വലിയ ദേശീയ കായിക ഇനമായ സൗദി ഗെയിംസിന്റെ ആദ്യ പതിപ്പിന് റിയാദിൽ തുടക്കമായി. 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന കായിക മാമാങ്കത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സൌദി ഭരണാധികാരി സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വേണ്ടി റിയാദ് രാജകുമാരൻ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പങ്കെടുത്തു.

തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന്റെ വേദിയിൽ എത്തിയ അദ്ദേഹത്തെ കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനും, സൗദി ഗെയിംസിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ സ്വീകരിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ കായിക മാർച്ചോടെ വെള്ളിയാഴ്ച വൈകുന്നേരം, റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം (അൽ-ദുറ സ്റ്റേഡിയം) ഏറ്റവും വലിയ ദേശീയ ഒളിമ്പിക് കായിക ഇനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിച്ചു

അൽ-ദുർറ സ്റ്റേഡിയം, കരിമരുന്ന് പ്രയോഗങ്ങളുടെ അകമ്പടിയോടെയുള്ള ഉത്സവകാല കലാപ്രകടനങ്ങൾക്കും, രസകരവും വ്യത്യസ്തവുമായ നിരവധി സെഗ്‌മെന്റുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഒരു കായികമേള സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ ആരംഭിച്ച രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ കായിക ഇനമായ സൗദി ഗെയിംസ് 2022 നവംബർ 7 വരെ 20 സ്ഥലങ്ങളിലായാണ് റിയാദിൽ നടക്കുക.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share
error: Content is protected !!