വർക്ക് പെർമിറ്റുകളുടേയും ലെവിയുടേയും പെയ്മെൻ്റ് നമ്പർ ഖ്വിവ പോർട്ടൽ വഴി റദ്ദാക്കാം

ഇഖാമ, വർക്ക് പെർമിറ്റുകൾ എന്നിവ എടുക്കുന്നതിനും, പുതുക്കുന്നതിനുമുളള പണം അടക്കൽ റദ്ധാക്കുന്നതിനുള്ള സേവനം ക്വിവ പ്ലാറ്റ്ഫോമിൽ ആരംഭിച്ചതായി മാനവ വിഭവശേഷി സൂമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ ലേബർ ഓഫീസ് സന്ദർശിക്കേണ്ടതില്ല. ലെവി അടക്കുന്നതിന് വേണ്ടി ഇഷ്യു ചെയ്യുന്ന സദാദ് നമ്പർ ക്യാൻസൽ ചെയ്യാനാണ് പുതിയ സേവനം ഉപയോഗപ്പെടുക.

ഇത് വരെ ലേബര്‍ കാര്‍ഡിനും ലെവിക്കുമുള്ള സദാദ് നമ്പര്‍ ഖിവ പോർട്ടൽ വഴി വഴി ഇഷ്യു ചെയ്താല്‍ അത് ക്യാൻസലാകാൻ രണ്ടാഴ്ചയോളം സമയമെടുത്തിരുന്നു. അല്ലെങ്കില്‍ ലേബർ ഓഫീസിൽ നേരിട്ട് പോയി കാന്‍സല്‍ ചെയ്യേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഖിവ പോർട്ടൽ വഴി തന്നെ പെട്ടെന്ന് ചെയ്യുവാനുള്ള സൌകര്യമേർപ്പെടുത്തിയത്.

ഉപഭോക്താവിന്റെ അനുഭവപരിചയം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇത് ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

സൗദി തൊഴിൽ വിപണിയിൽ സ്ഥാപനങ്ങളുടെ തുടക്കവും വളർച്ചയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയത്തിന്റെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ചട്ടക്കൂടിലാണ് ഈ സേവനം വരുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

———————————————————————————————————————————————–

നേരായ വഴിയിൽ സൗദി വിസിറ്റ് വിസ പുതുക്കാം; ചരിത്ര സ്ഥലങ്ങൾ കാണാം..

ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ, ബീറു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടുന്നു

Call for your seats:
0534023599,
0538361609
0595313544
Click below to Whatsapp:
http://wa.me/+966534023599

STAR Tours Jeddah.

 

Share
error: Content is protected !!